Latest NewsKeralaNews

കോണ്‍ഗ്രസ് വിട്ട സി രഘുനാഥ് ഇനി ബിജെപിയില്‍

പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ് മത്സരിച്ചിരുന്നു

കൊച്ചി: കോണ്‍ഗ്രസിൽ നിന്നും രാജിവച്ച സി രഘുനാഥ് ബിജെപിയില്‍ ചേരും. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയില്‍ നിന്നും അംഗത്വം സ്വീകരിക്കും. കോണ്‍ഗ്രസ് കണ്ണൂര്‍ മുൻ ഡിസിസി സെക്രട്ടറിയായിരുന്ന രഘുനാഥ് കെ സുധാകരന്റെ അടുത്ത അനുയായി ആയിരുന്നു. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ് മത്സരിച്ചിരുന്നു.

read also: മർദന​​മേറ്റ് ചികിത്സയിലായിരുന്ന 17കാരൻ മരിച്ചു

പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന്, അഞ്ചു പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി ദിവസങ്ങള്‍ക്കു മുൻപാണ് രഘുനാഥ് അറിയിച്ചത്. കോണ്‍ഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്ന് രഘുനാഥ് പറഞ്ഞു. കോണ്‍ഗ്രസില്‍ ഇന്ന് ഗ്രൂപ്പുകള്‍ അഞ്ചാണ്. പാര്‍ട്ടിയുടെ ജനിതക ഘടന തന്നെ മാറിപ്പോയി. ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച്‌ താൻ ഗതികെട്ട സ്ഥാനാര്‍ത്ഥിയായി തീര്‍ന്നെന്നും രഘുനാഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button