എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി നൽകിയ വിദ്യാർത്ഥിനിക്കെതിരെ കേസ്: ഇത്തവണ ജാതിപ്പേര്​ വിളിച്ചെന്ന് ആരോപിച്ച്

പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളജിൽ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി നൽകിയ വിദ്യാർത്ഥിനിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ജാതിപ്പേര്​ വിളിച്ച്​ ആക്ഷേപിച്ചെന്ന് പറഞ്ഞാണ്​ കേസെടുത്തത്​. ​എസ്എസ്ടി ആക്രമണ നിരോധന നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. വിദ്യാർത്ഥിനിക്കെതിരെ ഇന്നലെയും ജാമ്യമില വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ സിപിഐഎം പെരുനാട്​ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്​ഐ ബ്ലോക്ക്​ സെക്രട്ടറിയും നാലാംവർഷ വിദ്യാർഥിയുമായ എസ്​എഫ്​ഐ നേതാവിനെതിരെ കേസെടുക്കാൻ ആദ്യം പൊലീസ്​ തയാറായിരുന്നില്ല. കെഎസ്​യു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ്​ ആറന്മുള പൊലീസ്​ കേസെടുത്തത്​. ഇതിന്​ പിന്നാലെയാണ്​ വിദ്യാർഥിനിക്കെതിരെയും കേസെടുത്തിരിക്കുന്നത്​. പെൺകുട്ടിയുടെ മൂക്കിന്​ സാരമായ പരിക്കേറ്റിരുന്നു.

Share
Leave a Comment