Latest NewsKeralaNews

കെഎസ്ആർടിസി പെൻഷൻകാർ ദുരിതത്തിൽ! തുക അനുവദിച്ച് അഞ്ചാം നാൾ പിന്നിട്ടിട്ടും പെൻഷൻ വിതരണം അനിശ്ചിതത്വത്തിൽ

ഇന്നും നാളെയുമായി മുഴുവൻ ആളുകൾക്കും പെൻഷൻ വിതരണം നടത്തുമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം അനിശ്ചിതത്വത്തിൽ. പെൻഷൻ നൽകുന്നതിനായി 71 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. തുക അനുവദിച്ച് അഞ്ചാം നാൾ പിന്നിട്ടിട്ടും പെൻഷൻ വിതരണം പൂർത്തിയാക്കാത്തതോടെ വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്. തുക കെഎസ്ആർടിസിക്ക് ലഭ്യമാക്കാനും, അവിടെ നിന്ന് സഹകരണ സംഘങ്ങളിലെ പെൻഷൻകാരുടെ അക്കൗണ്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വൈകിപ്പിച്ചതുമാണ് പെൻഷൻകാരെ ദുരിതത്തിലാക്കിയത്. 40,000-ലധികം ജീവനക്കാരാണ് പെൻഷനായി കാത്തിരിക്കുന്നത്.

ഡിസംബർ 17-നാണ് പെൻഷൻ വിതരണത്തിന് തുക അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചത്. നവംബർ മുതൽ തന്നെ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും, അത് മതിയായ വിജയം കൈവരിച്ചിരുന്നില്ല. തുക പെൻഷൻകാരുടെ അക്കൗണ്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇന്നും നാളെയുമായി മുഴുവൻ ആളുകൾക്കും പെൻഷൻ വിതരണം നടത്തുമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.

Also Read: ശനി പൂർണ്ണമായും പാപ ഗ്രഹമല്ല, ശനിദോഷത്തെ ഭയക്കേണ്ട കാര്യമില്ല, മാറ്റാന്‍ ഇത്രയും ചെയ്താൽ മതി

shortlink

Related Articles

Post Your Comments

Related Articles


Back to top button