Latest NewsKeralaNews

മലയാളികൾക്ക് ആശ്വാസം! ക്രിസ്തുമസ് സ്പെഷ്യൽ വന്ദേ ഭാരത് എത്തുന്നു, സർവീസ് നടത്തുക ഈ റൂട്ടിൽ

ക്രിസ്തുമസ് ദിനമായ ഡിസംബർ 25-ന് പുലർച്ചെ 4:30-ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന തരത്തിലാണ് ക്രമീകരണം

ക്രിസ്തുമസ്-പുതുവത്സര സീസൺ എത്തിയതോടെ നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ആശ്വാസവാർത്തയുമായി ഇന്ത്യൻ റെയിൽവേ. കേരളത്തിലേക്ക് ക്രിസ്തുമസ് സ്പെഷ്യൽ വന്ദേ ഭാരതാണ് ദക്ഷിണ റെയിൽവേ അനുവദിച്ചിരിക്കുന്നത്. ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട് വരെയാണ് ക്രിസ്തുമസ് സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നടത്തുക. വൺവേ സർവീസ് മാത്രമാണ് ഉണ്ടായിരിക്കുകയുള്ളൂ.

ക്രിസ്തുമസ് ദിനമായ ഡിസംബർ 25-ന് പുലർച്ചെ 4:30-ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന തരത്തിലാണ് ക്രമീകരണം. ഉച്ചയ്ക്ക് 3:20 ഓടെ ട്രെയിൻ കോഴിക്കോട് എത്തിച്ചേരുന്നതാണ്. ചെന്നൈയിൽ നിന്ന് കോഴിക്കോട് വരെ ചെയർ കാറിന് 1,530 രൂപയും, എസി എക്സിക്യൂട്ടീവ് ചെയർ കാറിന് 3,080 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നിലവിൽ, ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈയും കോഴിക്കോടും അടക്കം ആകെ 11 സ്റ്റോപ്പുകൾ മാത്രമാണ് ഉള്ളത്. പാലക്കാട്, ഷൊർണൂർ, തിരൂർ എന്നിവിടങ്ങളിലാണ് കേരളത്തിലെ മറ്റ് സ്റ്റോപ്പുകൾ. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്. അടുത്തിടെ കേരളത്തിലേക്ക് ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് എക്സ്പ്രസും ദക്ഷിണ റെയിൽവേ അനുവദിച്ചിരുന്നു.

Also Read: കെഎസ്ആർടിസിയ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ: ഈ മാസം ഇതുവരെ നൽകിയത് 121 കോടി രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button