AlappuzhaNattuvarthaLatest NewsKeralaNews

സ്കൂ​ട്ട​റും മി​നി വാ​നും കൂ​ട്ടി​യി​ടിച്ച് 20കാരന് ദാരുണാന്ത്യം

ബി​ജെപി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വും ചേ​ർ​ത്ത​ല കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നു​മാ​യ ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ കൃ​ഷ്ണ ജ്യോ​തി​യി​ൽ ബി. ​ബാ​ലാ​ന​ന്ദി​ന്‍റെ മ​ക​ൻ കൃ​ഷ്ണാ​ന​ന്ദ്(20) ആണ് മ​രി​ച്ചത്

പൂ​ച്ചാ​ക്ക​ൽ: സ്കൂ​ട്ട​റും മി​നി വാ​നും കൂ​ട്ടി​യി​ടിച്ചുണ്ടായ അപകടത്തിൽ 20കാരൻ മരിച്ചു. ബി​ജെപി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വും ചേ​ർ​ത്ത​ല കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നു​മാ​യ ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ കൃ​ഷ്ണ ജ്യോ​തി​യി​ൽ ബി. ​ബാ​ലാ​ന​ന്ദി​ന്‍റെ മ​ക​ൻ കൃ​ഷ്ണാ​ന​ന്ദ്(20) ആണ് മ​രി​ച്ചത്.​

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ ചേ​ർ​ത്ത​ല ചെ​ങ്ങ​ണ്ട പാ​ല​ത്തി​ന് സ​മീ​പമാണ് ​അ​പ​ക​ടം നടന്നത്. ​കൃ​ഷ്ണാ​ന​ന്ദ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും മി​നി വാ​നും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം മ​റ്റൊ​രു സ്കൂ​ട്ട​റി​ലും ഇ​ടി​ച്ചു.​

Read Also : രാജ്യത്ത് വീണ്ടും ജെഎൻ 1 വകഭേദം: ഇതുവരെ സ്ഥിരീകരിച്ചത് 22 പേർക്ക്, കർശന ജാഗ്രതാ നിർദ്ദേശം

അപകടത്തിൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ മ​റ്റ് ര​ണ്ട് യു​വാ​ക്ക​ൾ​ക്കും പ​രി​ക്കു​ണ്ട്.​ ഇ​വ​രി​ൽ ഒ​രാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജി​ലും ഒ​രാ​ളെ ചേ​ർ​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ​റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ കൃ​ഷ്ണാ​ന​ന്ദി​നെ എ​റ​ണാ​കു​ളം ലേ​ക്‌ഷോ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.​

കാ​ല​ടി ആ​ദി​ശ​ങ്ക​ര എ​ൻജിനി​യ​റിം​ഗ് കോ​ളജി​ലെ ബ​യോ മെ​ഡി​ക്ക​ൽ വി​ദ്യാ​ർത്ഥിയാ​ണ്. ശ്രീ​ക​ണ്ഠേ​ശ്വ​രം എ​സ്എ​ൻഡിഎ​സ്വൈ ​യു​പി​സ്കൂ​ൾ അ​ധ്യാ​പി​ക ദീ​പ​യാ​ണ് അമ്മ.​ ജ്യോ​തി​ല​ക്ഷ്മി സ​ഹോ​ദ​രി.​ മൃതദേഹം സം​സ്ക​രിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button