ശ്രീനഗർ: പൂഞ്ച് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. യുഎസ് നിര്‍മിത എം4 കാര്‍ബൈന്‍ റൈഫിളുകള്‍ ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. ഇതിന്റെ ചിത്രം ഭീകരര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കഴിഞ്ഞ ദിവസം സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
യുഎസ് സായുധ സേനയുടെ പ്രാഥമിക കാലാള്‍പ്പടയുടെ ആയുധമാണ് എം4 കാര്‍ബൈന്‍ റൈഫിളുകള്‍. 1980കളില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ വികസിപ്പിച്ചെടുത്തിരുന്ന ഭാരം കുറഞ്ഞ റൈഫിളുകളാണിത്. ഇത് പിന്നീട് മറ്റ് എണ്‍പതിലധികം രാജ്യങ്ങളില്‍ പ്രചാരത്തില്‍ വന്നു. ക്ലോസ്-ക്വാര്‍ട്ടേഴ്സ് പോരാട്ടത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ റൈഫിള്‍ കൃത്യവും വിശ്വസനീയവും വൈവിധ്യമാര്‍ന്ന യുദ്ധസാഹചര്യങ്ങള്‍ക്ക് യോജിച്ചതുമാണ്.
ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിന് കൈക്കൂലി: വിജിലൻസ് പിടിയിൽ
കശ്മീരില്‍ ഭീകരര്‍ അതിശക്തവും നൂതനവുമായ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. 2016 മുതല്‍, പ്രദേശത്ത് കൊല്ലപ്പെട്ട ജെയ്ഷെ മുഹമ്മദ് ഭീകരരില്‍ നിന്ന് സ്റ്റീല്‍ ബുള്ളറ്റുകളുള്ള നാല് എം4 റൈഫിളുകള്‍ സുരക്ഷാ സേന കണ്ടെടുത്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഐഎസ്ഐ സ്ഥാപിച്ച ജെയ്ഷെ ഇഎമ്മിന്റെ പുതിയ പതിപ്പായിരിക്കാം പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന് സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നു. ജമ്മു കശ്മീരിലെ എല്ലാ പ്രധാന ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്തം പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments