ന്യൂഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഇമ്മാനുവൽ മക്രോൺ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ ക്ഷണത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. എക്‌സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: അയാൾ എന്റെ കാല്‍ തല്ലിയൊടിച്ചു, ജീവിതം പോലും അവസാനിപ്പിക്കാൻ തീരുമാനിച്ചു: ശ്രിയ അയ്യര്‍
ഇന്ത്യയിലെത്തി ആഘോഷത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എത്തില്ലായെന്ന് അറിയിച്ചതോടെയാണ് മക്രോണിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ക്ഷണം സ്വീകരിച്ച് ചടങ്ങിലെത്തിയാൽ ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ എത്തുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാകും മക്രോൺ. 1980ൽ വാലി ജിസ്ഗാർഡ്, 1998ൽ ജാക്ക്‌സ് ഷിരാഗ്, 2008ൽ നിക്കോളാസ് സർക്കോസി, 2016ൽ ഫ്രാൻസിസ് ഹോളൻഡെ എന്നിവരാണ് റിപ്പബ്ലിക് ദിന ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച ഫ്രഞ്ച് പ്രസിഡന്റുമാർ. ജി-20 ഉച്ചകോടിയുടെ ഭാഗമായി മക്രോൺ ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തിയിരുന്നു.
Read Also: 24,000 സൈക്കോട്രോപിക് ഗുളികകള്‍, മദ്യക്കുപ്പികള്‍, ആയുധങ്ങൾ : കുവൈറ്റിൽ 23 പേര്‍ പിടിയില്‍
Post Your Comments