Latest NewsNewsLife Style

ഇവ കഴിച്ചോളൂ, അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം

ഉദാസീനമായ ജീവിതശെെലി വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അതിലൊന്നാണ് അമിതവണ്ണം. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണവുമൊക്കം ഭാരം കൂടുന്നതിന് കാരണമാകുന്നു. അമിതവണ്ണമുള്ളവരിൽ കണ്ട് വരുന്ന പ്രധാനപ്രശ്നമാണ് അടിവയറ്റിലെ കൊഴുപ്പ്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം…

ഉലുവയിൽ വളരെയധികം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഗാലക്റ്റലോമൻ. ഇത അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.

പല വിഭവങ്ങൾക്കും മണവും രുചിയും ലഭിക്കാൻ സഹായിക്കുന്ന ചേരുവയാണ് കറുവപ്പട്ട.  വയറിന്റെ ചുറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പ് കുറയ്ക്കാൻ കറുവപ്പട്ട സഹായിക്കും. ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്ന ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായകമാണ്.

ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ ജീരക വെള്ളം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ആന്തരിക അവയവങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ജീരകത്തിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കുന്നു.
ഗ്രീൻ ടീയുടെ എൻസൈം ഗുണങ്ങൾ കാർബോഹൈഡ്രേറ്റിന്റെ പോഷക ആഗിരണത്തെ നിയന്ത്രിക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യും.  ഗ്രീൻ ടീ വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button