ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും കുത്തനെ കുറച്ചു. ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം, പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിലായി.
ഗാര്‍ഹിക ഉപഭോക്താക്കളുടെ സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കുറഞ്ഞത്. 734 രൂപയാണ് ഇന്നത്തെ വില. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസ കുറഞ്ഞു. 1274 രൂപ 50 പൈസയാണ് ഇന്നത്തെ വില.
പുതിയ വില ഇന്നു മുതല്‍ നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞ താണ് ഇന്ത്യന്‍ വിപണിയിലും വില കുറയാന്‍ കാരണം.
മാര്‍ച്ച് ആദ്യവാരവും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 50 രൂപയിലധികം കുറഞ്ഞിരുന്നു. 2019 ആഗസ്റ്റിന് ശേഷം എല്‍.പി.ജി സിലിണ്ടറിന്റെ വില കുറച്ചത് കഴിഞ്ഞ മാസമാണ്. മാര്‍ച്ചിന് മുമ്ബ്, ആറ് മാസത്തിനിടെ ആറ് തവണ വില കൂട്ടിയിരുന്നു.
Post Your Comments