ഗുരുവായൂർ: മയക്കുമരുന്ന് കച്ചവടക്കാരായ രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ചാവക്കാട് സൂനാമി കോളനി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന തൊട്ടാപ്പ് കടവിൽ അജ്മൽ(22), സൂനാമി കോളനി പുതുവീട്ടിൽ അർഷാദ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Also : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണം
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മയക്കുമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി എക്സൈസും പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയതെന്ന് എക്സൈസ് ഇൻസ്പക്ടർ സി.യു. ഹരീഷ് പറഞ്ഞു. പുറത്തുനിന്നുള്ള ചെറുപ്പക്കാർ സൂനാമി കോളനി പരിസരത്ത് തമ്പടിക്കുന്നത് സംബന്ധിച്ച് പരാതിയുണ്ടായിരുന്നു. പിടിയിലായവരിൽ നിന്ന് 48 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ഇൻസ്പെക്ടർ സി.യു. ഹരീഷ്, പ്രിവന്റിവ് ഓഫിസർമാരായ കെ. ഹബീബ്, പി.എൽ. ജോസഫ്, എസ്.ഐ പി.കെ. ഉമേഷ്, ഗ്രേഡ് എ.എസ്.ഐ പി.എം. ജോസ്, സി.ഇ.ഒമാരായ എ.എൻ. ബിജു, അബ്ദുൽ റഫീക്ക്, സി.പി.ഒ സി.ജെ. ജോഷി, കെ.എസ്. നിപിൻ എന്നിവരടങ്ങുന്ന സംലമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments