Latest NewsNewsLife Style

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍…

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം…

ബീറ്റ്റൂട്ട് ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ  രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

തക്കാളി ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.   100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളി ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
മല്ലി വെള്ളം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിൽ നിന്ന് അധിക സോഡിയവും വെള്ളവും പുറന്തള്ളാൻ സഹായിക്കുന്ന ഒന്നാണ് മല്ലി. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതിനായി ഒരു ടീസ്പൂൺ മല്ലിയില രാത്രി മുഴുവൻ വെള്ളത്തിലിട്ട് വയ്ക്കുക. രാവിലെ ഈ വെള്ളം തിളപ്പിച്ചതിന് ശേഷം അരിച്ചെടുത്ത് കുടിക്കുക.

മാതളം ജ്യൂസാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ്, വിറ്റാമിന്‍ സി തുടങ്ങിയവ അടങ്ങിയ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button