Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsBusiness

വ്യോമയാന വിപണിയിൽ സ്ഥാനമുറപ്പിച്ച് ഇൻഡിഗോ: ഒരു വർഷത്തിനിടെ സഞ്ചരിച്ചത് 10 കോടി ആളുകൾ

കഴിഞ്ഞ ആറ് മാസത്തിനിടെ ആഭ്യന്തര കണക്റ്റിവിറ്റി വലിയ രീതിയിൽ മെച്ചപ്പെടുത്താൻ ഇൻഡിഗോയ്ക്ക് സാധിച്ചിട്ടുണ്ട്

വ്യോമയാന വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ കൂട്ടിയുറപ്പിച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോ. ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എയർലൈൻ എന്ന ബഹുമതിയാണ് ഇത്തവണ ഇൻഡിഗോ കരസ്ഥമാക്കിയിരിക്കുന്നത്. ഒരു വർഷത്തിനിടെ 10 കോടി യാത്രക്കാരെയാണ് ഇൻഡിഗോ വഹിച്ചത്. വ്യോമയാന വ്യവസായത്തിലെ സുപ്രധാന നേട്ടങ്ങളിൽ ഒന്നാണിത്. 32 അന്താരാഷ്ട്ര ഫ്ലൈറ്റുകൾ ഉൾപ്പെടെ, 118 സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്.

കഴിഞ്ഞ ആറ് മാസത്തിനിടെ ആഭ്യന്തര കണക്റ്റിവിറ്റി വലിയ രീതിയിൽ മെച്ചപ്പെടുത്താൻ ഇൻഡിഗോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ 20ലധികം പുതിയ അന്താരാഷ്ട്ര റൂട്ടുകളാണ് ഇൻഡിഗോ കൂട്ടിച്ചേർത്തത്. വരും മാസങ്ങളിൽ ബാലി, ഇന്തോനേഷ്യ, സൗദി അറേബ്യയിലെ മദീന തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതാണ്. ഇക്കുറിയും ആഭ്യന്തര വ്യോമയാന വിപണിയിൽ ആധിപത്യം നിലനിർത്താൻ ഇൻഡിഗോയ്ക്ക് സാധിച്ചിട്ടുണ്ട്. 61.8 ശതമാനം വിപണി വിഹിതമാണ് ഇൻഡിഗോ നേടിയത്. അതായത്, ഏറ്റവും വലിയ എതിരാളിയായ എയർ ഇന്ത്യയെക്കാൾ ആറിരട്ടിയിലധികം വിപണി വിഹിതം നേടാൻ ഇൻഡിഗോയ്ക്ക് സാധിച്ചിട്ടുണ്ട്.

Also Read: രോഗ ശമനത്തിനായി ധന്വന്തരി ക്ഷേത്രമായ തോട്ടുവ ക്ഷേത്രം : അറിയാം സവിശേഷതകൾ

ഇൻഡിഗോയുടെ വിപുലീകരണ പദ്ധതികൾ പ്രധാനമാണ്. 500 എയർബസ് എ320 ഫ്ലൈറ്റ് ഇൻഡിഗോയുടെ ഭാഗമാകും. ഏകദേശം 1,000 വിമാനങ്ങൾ ഓർഡർ ചെയ്തവ ലഭിക്കാനുണ്ട്. എക്കാലത്തെയും വലിയ വിമാന ഓർഡറുമായി അടുത്തിടെ ഇൻഡിഗോ ചരിത്രം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ ആഭ്യന്തര വിമാനക്കമ്പനികൾ ഗണ്യമായ വളർച്ച കൈവരിച്ചതായി കേന്ദ്രം വെളിപ്പെടുത്തി. 2023 ജനുവരിക്കും 2023 നവംബറിനുമിടയിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 1382.34 ലക്ഷമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിലധികമാണ് വർദ്ധനവ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button