Latest NewsIndiaInternational

കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾ ശരിയായ പാതയിൽ: ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് 6.3 ശതമാനം വളർച്ച പ്രവചിച്ച് ഐ എം എഫ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ശരിവെച്ച് അന്താരാഷ്ട്ര നാണയനിധി (International Monetary Fund). 2023-24 ലെ സാമ്പത്തിക വർഷത്തിൽ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയങ്ങൾ പൂർണമായും ലക്ഷ്യം കണ്ടുവെന്ന് ഐ എം എഫ് വ്യക്തമാക്കി.

സാമ്പത്തിക പരിഷ്കരണ നയങ്ങൾ കർശനമാക്കുന്നതിനൊപ്പം മൂലധനം ചെലവാക്കുന്നത് കുറയ്ക്കുന്നതിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചത് അഭിനന്ദനാർഹമാണെന്നും ഐ എം എഫ് നിരീക്ഷിച്ചു. അടുത്ത സാമ്പത്തിക വർഷത്തോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.3 ശതമാനം വളർച്ച കൈവരിക്കും.

ഇത് 6.5ലേക്ക് എത്താനും സാദ്ധ്യതയുണ്ട്. കടബാധ്യതകൾ കൂട്ടാതിരിക്കാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നയങ്ങൾ ലക്ഷ്യം കാണുന്നുണ്ട്. കൂടുതൽ വ്യക്തമായ നിരീക്ഷണങ്ങൾ 2024 ജനുവരി അവസാനത്തോടെ പുറത്തിറക്കുന്ന വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് അപ്‌ഡേറ്റിൽ ഉണ്ടാകുമെന്നും ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർമാർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button