തൊടുപുഴ: ക്രിസ്തുമസ്-പുതുവത്സര അവധികൾ ഇക്കുറി ഇടുക്കി അണക്കെട്ട് കണ്ട് ആസ്വദിക്കാം. അവധികൾ പ്രമാണിച്ച് ഇടുക്കി-ചെറുതോണി അണക്കെട്ടുകളാണ് സന്ദർശകർക്കായി തുറന്നുനൽകുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ പങ്കുവെച്ചിട്ടുണ്ട്. ഡിസംബർ 31 വരെ മാത്രമാണ് അണക്കെട്ടുകൾ സന്ദർശിക്കാൻ അവസരം. രാവിലെ 9:30 മുതൽ വൈകിട്ട് 5:00 മണി വരെ പാസ് അനുവദിക്കുന്നതാണ്. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി അണക്കെട്ടിലേക്ക് സന്ദർശകരെ അനുവദിച്ചിരുന്നില്ല.
അണക്കെട്ടിലെ സാങ്കേതിക പരിശോധനകൾ നടക്കുന്നതിനാൽ ബുധനാഴ്ച ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് സന്ദർശനത്തിന് അനുമതി ഉണ്ടാകില്ല. അണക്കെട്ടിന്റെ സുരക്ഷ കണക്കിലെടുത്ത് മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, അണക്കെട്ടുകൾ സന്ദർശിക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അണക്കെട്ടിന്റെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ ക്രമീകരണങ്ങൾ അധികൃതർ ഒരുക്കുന്നതാണ്.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: പ്രതിക്ക് 18 വര്‍ഷം തടവും പിഴയും
സാധാരണയായി അവധി ദിനങ്ങളിൽ ഇടുക്കി അണക്കെട്ട് സന്ദർശിക്കുന്നവർ നിരവധിയാണ്. ക്രിസ്തുമസ്-പുതുവത്സര വേളയിൽ ഇടുക്കിയിലെത്തുന്ന സന്ദർശകരുടെ തിരക്കും, ടൂറിസം രംഗത്തെ ഇടുക്കിയുടെ പ്രാധാന്യവും പരിഗണിച്ച് വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് അണക്കെട്ടിലേക്ക് സന്ദർശകരെ കണ്ടെത്തിവിടാനുള്ള പ്രത്യേക അനുമതി നൽകിയത്.
Post Your Comments