Latest NewsNewsBusiness

ഇന്ത്യയുടെ ഉള്ളി കയറ്റുമതി നിരോധനം തിരിച്ചടിയായി! ബദൽ മാർഗ്ഗങ്ങൾ തേടി ഏഷ്യൻ രാജ്യങ്ങൾ

ഡിസംബർ 8 മുതലാണ് ഇന്ത്യ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചത്

ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്താനും, വിലക്കയറ്റം നിയന്ത്രണവിധേയമാക്കാനും ഉള്ളിയുടെ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതോടെ, ബദൽ മാർഗ്ഗങ്ങൾ തേടി ഏഷ്യൻ രാജ്യങ്ങൾ. കയറ്റുമതിക്ക് നിയന്ത്രണം തുടരുന്നതിനാൽ മിക്ക ഏഷ്യൻ വിപണികളിലും ഉള്ളിയുടെ വില കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് ബദൽ മാർഗ്ഗങ്ങൾ തേടിയിരിക്കുന്നത്. കാഠ്മണ്ഡു മുതൽ കൊളംബോ വരെയുള്ള റീട്ടെയിൽ വിപണികളിൽ പൊള്ളുന്ന വിലയാണ് ഉള്ളിക്ക്. ബംഗ്ലാദേശ്, മലേഷ്യ, നേപ്പാൾ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ചൈനയിൽ നിന്നടക്കം ഉള്ളി ഇറക്കുമതി ചെയ്യുന്നതിനുള്ള പദ്ധതികൾ നേപ്പാൾ പരിഗണിക്കുന്നുണ്ട്.

ഏഷ്യൻ രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്ന ഉള്ളിയുടെ പകുതിയിലധികവും ഇന്ത്യയിൽ നിന്നായതിനാൽ, ഭൂരിഭാഗം വിപണികളിലും കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഈ രാജ്യങ്ങളിലെ ഭക്ഷ്യ വിഭവങ്ങളിൽ പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളിക്ക് ഉള്ളത്. ഡിസംബർ 8 മുതലാണ് ഇന്ത്യ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചത്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രം കയറ്റുമതിയിലെ നിയന്ത്രണങ്ങൾ നീക്കാൻ സാധ്യതയില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 2.5 ദശലക്ഷം മെട്രിക് ടൺ ഉള്ളിയാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്. അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് മാത്രം 67,125 ടൺ ഉള്ളി കയറ്റുമതി ചെയ്തിട്ടുണ്ട്.

Also Read: കുറഞ്ഞ ചെലവിൽ മലേഷ്യയിലേക്ക് പറക്കാം! നിരക്കുകൾ പ്രഖ്യാപിച്ച് എയർഏഷ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button