തിരുവനന്തപുരം: നാടിന്റെ അഭിവൃദ്ധിയും ജനങ്ങളെയും മുന്നിൽക്കണ്ടുള്ള നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടയ്ക്കൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്ത് ചടയമംഗലം മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ബേക്കൽ ഫെസ്റ്റിവൽ: സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ജനങ്ങൾക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്ന കാലത്താണ് ഈ സർക്കാർ അധികാരത്തിലേറുന്നത്. ഈ അവസ്ഥയിൽ നിന്നാണ് ഓരോ മേഖലയേയും സർക്കാർ ഉയർത്തിക്കൊണ്ടുവന്നത്. അതിനു കഴിഞ്ഞത് ജനങ്ങൾ സർക്കാരിൽ അർപ്പിച്ച വിശ്വാസമാണ്. ഒരു പ്രശ്നവുമില്ലാതെ പോകാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. പക്ഷേ ബന്ധപ്പെട്ടവരുടെ കേരള വിരുദ്ധ സമീപനം മൂലം വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കേണ്ടി വരുന്നു. നാടിന്റെ മൊത്തം വരുമാനത്തിൽ ലഭിക്കേണ്ട വിഹിതവുമുണ്ട്. ഈ വിഹിതം ലഭിക്കുന്നതിൽ വലിയ വിവേചനം നേരിടുന്നു. വലിയ കുറവുണ്ടാകുന്നു. നികുതി വിഹിതം വിവിധ സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുന്നതിൽ സുതാര്യതയില്ല. സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വിഹിതത്തിൽ വലിയ കുറവാണ് ഉണ്ടായത്. റവന്യൂ കമ്മിയുടെ ഭാഗമായുള്ള ഗ്രാന്റിലും വലിയ കുറവ് വന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനങ്ങളുടെ അവകാശമാണ് കടമെടുപ്പ്. എന്നാൽ ഭരണഘടനാ വിരുദ്ധമായി ഇതിൽ ഇടപെടുന്നു. സംസ്ഥാനത്തിന് ആവശ്യമായ തുകയിൽ വലിയ കുറവ് വരുത്തുന്നു. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ തടയുകയാണ്. കിഫ്ബി, ക്ഷേമപെൻഷനു വേണ്ടിയുള്ള കമ്പനി പോലുള്ള ഏജൻസികൾ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടമായി പരിഗണിക്കുകയാണ്. ഓഖി, കോവിഡ്, നിപ്പ, രണ്ടു പ്രണയങ്ങൾ തുടങ്ങിയവയെല്ലാം അതിജീവിച്ച സംസ്ഥാനമാണ് നമ്മുടേത്. പ്രളയത്തിൽ തകർന്ന നാടിനെ കരകയറ്റാൻ നമ്മളെ തേടിയെത്തിയ സഹായങ്ങൾ പോലും ചിലരുടെ നിലപാടിനെ തുടർന്ന് നമുക്ക് നിഷേധിക്കപ്പെട്ടു. ദുരന്തങ്ങൾ ഒന്നിച്ചു നിന്നാണ് നേരിടേണ്ടത്. എന്നാൽ ആ അവസ്ഥയിലും ചിലർ മാറിനിന്നു. സംസ്ഥാനത്തെ ദ്രോഹിക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നാടിന്റെ വികസനത്തിനായി ഉള്ള ഈ യാത്രയോടും തെറ്റായ സമീപനമാണുള്ളത്. നാടിന്റെ പുരോഗതിക്കായുള്ള പരിപാടിയാണ് നവകേരള സദസ്. ഓരോ സദസിലും എത്തുന്ന പതിനായിരങ്ങൾ കേരളത്തിന്റെ ആകെ ഭാഗമാണ്. ഭേദചിന്തയില്ലാതെ നാട് ഒന്നിക്കുകയാണ്. നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള ചിലരുടെ തീരുമാനത്തെ ജനങ്ങൾ തള്ളിക്കളയുകയാണ്. ജനവികാരം മനസ്സിലാക്കി അവരെല്ലാം നാടിന്റെ നന്മയ്ക്കായി ഒന്നായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read Also: ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം: വിശദവിവരങ്ങൾ
Post Your Comments