KeralaLatest NewsNews

‘നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല’: ഗവർണർക്കെതിരെയുള്ള എസ്‌എഫ്‌ഐ ബാനറിനു ട്രോള്‍മഴ

ആരും ചിരിക്കരുത്. സംഗതി വളരെ സീരിയസാണ്

തൃശൂര്‍: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശ്രീ കേരളവര്‍മ കോളജ് കവാടത്തില്‍ എസ്‌എഫ്‌ഐ സ്ഥാപിച്ച ബാനറിനു സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ. യുവര്‍ ദാല്‍ വില്‍ നോട്ട് കുക്ക് ഹിയര്‍ എന്ന ഇംഗ്ലീഷ് ബാനറാണ് കോളജ് കവാടത്തില്‍ പ്രത്യക്ഷപ്പെട്ടത്. ‘നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല’ എന്ന അര്‍ത്ഥമാണ് ബാനറിലെ വാചകങ്ങൾക്കുള്ളത്. ഗവര്‍ണറെ ബാനറില്‍ സംഘി ഖാന്‍ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

read also: സ്‌​കൂ​ട്ട​ര്‍ മോ​ഷണക്കേസിൽ യുവാവ് പിടിയിൽ

ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു ഇംഗ്ലീഷ് പ്രൊഫസര്‍ ആയിരുന്ന കോളേജാണ് കേരളവര്‍മ. അതുകൂടി ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളില്‍ ബാനറിനെതിരെ ട്രോളുകള്‍ ഉയര്‍ന്നിട്ടുള്ളത്.

‘ആരും ചിരിക്കരുത്. സംഗതി വളരെ സീരിയസാണ്. Your dal will not cook here എന്നതു കൊണ്ട് കുട്ടി സഖാക്കള്‍ ഉദ്ദേശിച്ചത് ‘തന്റെ പരിപ്പ് ഇവിടെ വേവില്ലെടോ’ എന്നാണ്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഈ കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു, 2021 ലെ തെരഞ്ഞെടുപ്പ് ജയിക്കും വരെ’. അഡ്വ എ ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button