സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,920 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,740 രൂപയാണ്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഗ്രാമിന് 10 വർദ്ധിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ സ്വർണവില നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 4.75 ഡോളർ ഉയർന്ന്, 2,022.52 ഡോളർ എന്നതാണ് നിലവാരം.
സ്വർണവില ഡിസംബർ 4-ന് കേരളത്തിന്റെ ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരത്തിലെത്തിയിരുന്നു. പവന് 47,080 രൂപയും, ഒരു ഗ്രാമിന് 5,885 രൂപയുമായിരുന്നു വില. ഡിസംബർ 13ന് ഒരു പവൻ സ്വർണത്തിന് 45,320 രൂപയും, ഗ്രാമിന് 5,665 രൂപയുമായിരുന്നു നിരക്ക്. ഇത് ഡിസംബറിലെ താഴ്ന്ന നിരക്കാണ്. അതേസമയം, കേരളത്തിലെ വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 79.7 രൂപയാണ് വില. 8 ഗ്രാമിന് 637.60 രൂപ,10 ഗ്രാമിന് 797 രൂപ,100 ഗ്രാമിന് 7,970 രൂപ, ഒരു കിലോഗ്രാമിന് 79,700 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
Also Read: ‘യുവർ ഡാൽ വിൽ നോട്ട് കുക്ക് ഹിയർ’ -ഗവർണർക്ക് എതിരെയുള്ള കേരള വർമ കോളേജ് എസ്എഫ്ഐ ബാനർ വൈറൽ, ട്രോൾ മഴ
Post Your Comments