തിരുവനന്തപുരം: ഗവർണറുടെ താൽപര്യമനുസരിച്ചല്ല സുരക്ഷ കൊടുക്കുന്നതെന്നും ആ പദവിക്കാണ് പൊലീസ് സുരക്ഷ നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അത് വേണ്ട എന്ന് പറഞ്ഞാലും കൊടുത്തിരിക്കും. ആ പ്രോട്ടോകോളുകൾ പാലിക്കാൻ തയ്യാറാകുകയാണ് ഉന്നത പദവിയിലിരിക്കുന്നവർ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: അവർ മൂന്ന് പേര് ടീമിലുണ്ടെങ്കിൽ ഹർദിക് പാണ്ഡ്യയ്ക്ക് ഒന്നും എളുപ്പമാകില്ല: ഇർഫാൻ പത്താൻ
എന്താണ് കേരളമെന്ന് ഇന്നലെ നടത്തിയ തെരുവു നടത്തത്തിലൂടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസിലാക്കി. അതോടൊപ്പം കേരളത്തിന്റെ ക്രമസമാധാനനില രാജ്യത്തിനാകെ ബോധ്യപ്പെടുകയും ചെയ്തു. നാട്ടിലെ എതു തെരുവിലൂടേയും നടക്കാമെന്ന ആരോഗ്യകരമായ അവസ്ഥയാണ് ഇവിടെയുള്ളതെന്ന് ഗവർണർക്ക് മനസിലായല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചാൻസിലർ എന്ന നിലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യം അദ്ദേഹം ചെയ്തപ്പോൾ വിദ്യാർഥികൾ പ്രതിഷേധിച്ചു. അതിനുള്ള ജനാധിപത്യ അവകാശം അവർക്കുണ്ട്. അവരുടെ മേഖലയിൽ അനാവശ്യ ഇടപെടലുകൾ നടത്തിയപ്പോൾ അവർ പ്രതിഷേധിച്ചു. അതിനിയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments