Latest NewsKeralaNews

അലുവ കഴിച്ചത് നന്നായി,മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി : മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് ഇത്ര സമാധാനത്തോടെ പുറത്തിറങ്ങി നടക്കാനാകൂ

കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും ഇതു പോലെ സ്ഥാനത്തിരിക്കുന്ന ആള്‍ ചെയ്യേണ്ട കാര്യമല്ല അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: പ്രസാദിനെയും ഭാര്യയേയും അടക്കം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തി, 4 മൃതദേഹം കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ 20-കാരൻ

‘കേരളത്തിലെ ക്രമസമാധാനം ഭദ്രമാണെന്ന് ഗവര്‍ണര്‍ക്ക് മനസിലായിട്ടുണ്ടാകും.അലുവ കഴിച്ചത് നന്നായി,മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി’, എന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഗവര്‍ണറുടെ ഇഷ്ടാനിഷ്ടം അനുസരിച്ചല്ല സുരക്ഷ നല്‍കേണ്ടത് എന്നും, എസ് എഫ് ഐ പ്രവര്‍ത്തകര്‍ നാടിന്റെ ഭാവി വാഗ്ദാനങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, കേരളത്തില്‍ ഭരണഘടനാ തകര്‍ച്ചയുണ്ടെന്ന് കേന്ദ്രത്തെ ധരിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് ഗവര്‍ണര് നടത്തുന്നതെന്നാണ് സിപിഎം വിലയിരുത്തല്‍. സംഘര്‍ഷം വിലയിരുത്തുന്ന രാജ്ഭവന്‍ വിശദമായ റിപ്പോര്‍ട്ടാകും കേന്ദ്രത്തിന് നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button