Latest NewsNewsSaudi ArabiaGulf

കൊലപാതക കേസ്: സൗദിയില്‍ നാലുപേരുടെ വധശിക്ഷ നടപ്പാക്കി

 

റിയാദ്: വിവിധ കൊലപാതക കേസുകളില്‍ പ്രതികളെന്ന് കണ്ടെത്തിയ നാലു പേര്‍ക്ക് സൗദി അറേബ്യയില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സഹോദര ഭാര്യയെയും പിഞ്ചു മകളെയും കാര്‍ കയറ്റി കൊലപ്പെടുത്തിയ സൗദി പൗരനാണ് മക്കയില്‍ വധശിക്ഷ നടപ്പാക്കിയത്. സൗദി വനിത ഹംദ ബിന്‍ത് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ഹര്‍ബിയെയും നാലു വയസുകാരിയായ മകള്‍ ജൂദ് ബിന്‍ത് ഹുസൈന്‍ ബിന്‍ ദഖീല്‍ അല്‍ഹര്‍ബിയെയും കാര്‍ കയറ്റി കൊലപ്പെടുത്തുകയും ഒരു വയസുകാരിയായ മകളെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത നായിഫ് ബിന്‍ ദഖീല്‍ ബിന്‍ അമൂര്‍ അല്‍ഹര്‍ബിക്ക് മക്ക പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.

Read Also: ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ഓസ്‌ട്രേലിയൻ കോൺസുൽ ജനറൽ

സുഡാനി പൗരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സൗദി പൗരന്മാരായ രണ്ടു പേര്‍ക്ക് കിഴക്കന്‍ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി. സൗദി പൗരന്‍ അലി ബിന്‍ ഖാലിദ് ബിന്‍ നാസിര്‍ അല്‍ഹുവയാന്‍ അല്‍ബൈശി, ദുല്‍കിഫ്ല്‍ അഹ്മദ് ബഖീത്ത് അല്‍ഹാജ് എന്നിവര്‍ക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.

കൊലക്കേസ് പ്രതിയായ മറ്റൊരു സൗദി പൗരന് ദക്ഷിണ പ്രവിശ്യയായ അസീറിലും വധശിക്ഷ നടപ്പാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button