Latest NewsNattuvarthaNewsIndia

കള്ളനോട്ടുകളുമായി മലയാളി യുവാവ് പൊലീസ് പിടിയിൽ

കാസർ​ഗോഡ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.പ്രഷ്വിത്(25) ആണ് അറസ്റ്റിലായത്

മംഗളൂരു: കള്ളനോട്ടുകളുമായി മലയാളി യുവാവ് മം​ഗ‌ളൂരിൽ സിറ്റി ക്രൈംബ്രാഞ്ച് പൊലീസിന്റെ പിടിയിൽ. കാസർ​ഗോഡ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.പ്രഷ്വിത്(25) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കങ്കനാടിക്ക് സമീപത്ത് നിന്നാണ് യുവാവ് പിടിയിലായത്.

100, 200, 500 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. പ്രതി ഇതുവരെ 8,000 മുതൽ 9,000 വരെ മൂല്യമുള്ള കള്ളനോടുകൾ വിവിധയിടങ്ങളിൽ കൈമാറിയതായി പൊലീസ് പറഞ്ഞു. യുവാവിൽ നിന്ന് 500-ന്റെ മൂന്നും 200-ന്റെ രണ്ടും 100ന്റെ മൂന്നും അടക്കം എട്ട് കള്ളനോട്ടുകളും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.

Read Also : രാജ്യത്തെ കൊവിഡ് കേസുകളില്‍ 89 ശതമാനവും കേരളത്തില്‍ നിന്ന്, കൊവിഡ് മാര്‍ഗ നിര്‍ദ്ദേശം പുതുക്കി കേന്ദ്രം

മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ, ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സിദ്ധാർഥ ഗോയൽ, ക്രൈം ആൻഡ് ട്രാഫിക് ഡിസിപി ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മം​ഗ‌ളൂരു സിസിബി എസിപി പി എ ഹെഗ്‌ഡെയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button