ന്യൂഡൽഹി: ശൈത്യകാലത്തിന് തുടക്കമായതോടെ ഡൽഹിയിലും വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും താപനില കുത്തനെ താഴേക്ക്. ഭൂരിഭാഗം പ്രദേശങ്ങളും കൊടും തണുപ്പിന്റെ പിടിയിലായിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം, വരും ദിവസങ്ങളിൽ ഡൽഹിയിലെ കാലാവസ്ഥ 2 ഡിഗ്രി സെൽഷ്യസായി കുറയാൻ സാധ്യതയുണ്ട്. ഡൽഹി, പഞ്ചാബ്, ഹരിയാന-ചണ്ഡീഗഢ്, വടക്കൻ രാജസ്ഥാൻ, വടക്കൻ ഛത്തീസ്ഗഡ് എന്നിങ്ങനെ മിക്ക പ്രദേശങ്ങളിലെയും താപനില കുത്തനെ താഴ്ന്നിരിക്കുകയാണ്.
ഡൽഹിയിലും വടക്ക്-പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും കൊടും തണുപ്പ് തുടരുന്നതിനാൽ, വായുവിന്റെ ഗുണനിലവാരം ഇപ്പോഴും മോശം അവസ്ഥയിലാണ്. എയർ ക്വാളിറ്റി ഇൻഡക്സ് 333-ന് മുകളിൽ തന്നെയാണ് തുടരുന്നത്. ആഴ്ചകൾക്ക് മുൻപ് ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 400 കവിഞ്ഞിരുന്നു. വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ഡൽഹിയിലും പരിസരപ്രദേശത്തും ഏർപ്പെടുത്തിയത്.
Also Read: കരുവന്നൂരിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി
ശൈത്യകാലത്തിന് തുടക്കമായാൽ വായുമലിനീകരണവും രൂക്ഷമാകുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പൂജ്യത്തിനും 50നും ഇടയിലുള്ള എയർ ക്വാളിറ്റി ഇൻഡക്സ് നല്ലതും, 51-നും 100-നും ഇടയിൽ തൃപ്തികരവും, 101-നും 200-നും ഇടയിൽ മിതമായതും, 201-നും 300-നും ഇടയിൽ മോശവും, 301-നും 400-നും ഇടയിൽ വളരെ മോശവും, 400-ന് മുകളിൽ അതികഠിനവുമായാണ് കണക്കാക്കുന്നത്.
Post Your Comments