തിരുവനന്തപുരം: പൊള്ളുന്ന ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം, മാർച്ച് 30 വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 4 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
മാർച്ച് 27ന് ആലപ്പുഴയിലും, എറണാകുളത്തുമാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മാർച്ച് 28-ന് ഈ രണ്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, മാർച്ച് 29ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. മാർച്ച് 30ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.
Also Read: ഡൽഹി മദ്യനയ കേസ്: കെ.കവിത ജുഡീഷ്യൽ കസ്റ്റഡിയിൽ, ഇടക്കാല ജാമ്യാപേക്ഷ ഏപ്രിൽ ഒന്നിന് പരിഗണിക്കും
വേനൽക്കാലം എത്തിയതോടെ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണ താപനിലയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ വേനൽ മഴ ലഭിക്കുന്നത് നേരിയ ആശ്വാസം പകരുമെന്നാണ് വിലയിരുത്തൽ.
Post Your Comments