Latest NewsKerala

ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ അക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ ഒളിവിൽ, കാപ ചുമത്തിയേക്കും

കായംകുളം : ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച കേസിലെ പ്രതി ഒളിവിലെന്നു പോലീസ്. ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ ഭരണിക്കാവ് സ്വദേശി അനൂപ് വിശ്വനാഥന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. നവകേരള ബസ് പോകവേ കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനാണു മർദ്ദനമേറ്റത്.

അജിമോനെ പോലീസ് നീക്കുമ്പോൾ അനൂപ് പിറകിലൂടെയെത്തി മർദ്ദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ചെത്തിയാണ് നവകേരളസദസ്സിന്റെ വൊളന്റിയർ കൂടിയായ അനൂപ് ആക്രമിച്ചത്. നവകേരളസദസ്സിന്റെ വൊളന്റിയർമാർ മുൻവൈരാഗ്യം തീർക്കാൻ വ്യാപാരിയെ മർദ്ദിച്ച കേസിലെ പ്രതികളും ഒളിവിലാണ്.

ഇടശ്ശേരി ജങ്ഷനിൽ മൊബൈൽക്കട നടത്തുന്ന വഹാബിനെയാണ് വൊളന്റിയർമാർ ആക്രമിച്ചത്. താലൂക്ക് ആശുപത്രിയിലെ ഗുണ്ടാ ആക്രമണത്തിൽ പാർട്ടിനടപടിക്കു വിധേയനായ അരുണിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ഇയാൾ വേറെ കേസുകളിലും പ്രതിയാണ്. കാപ പ്രകാരമുള്ള നടപടി വരുമെന്നാണ് പോലീസ് നൽകുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button