
വയനാട് : വയനാട്ടിലെ നരഭോജി കടുവയെ പിടികൂടി. പത്ത് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്. ഇതിന് പിന്നാലെ, കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന 13 വയസ് പ്രായമുള്ള ആൺ കടുവയാണ് പ്രജീഷ് എന്ന കർഷകനെ ആക്രമിച്ചു കൊന്നത്. പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തിൽ വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
ഇവിടെ സ്ഥാപിച്ച ക്യാമറയിൽ കഴിഞ്ഞ ദിവസം കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇവിടെയാണ് കടുവയെ പിടികൂടുന്നതിനായി ആദ്യം കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം വാകേരി കല്ലൂർക്കുന്നിൽ പശുവിനെ കൊന്നതും ഇതേ കടുവയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച പിന്നിട്ടിട്ടും കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ മൂന്നാനക്കുഴി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.
Post Your Comments