ചെന്നൈ: തുടർച്ചയായി പെയ്യുന്ന മഴയില്‍ തെക്കൻ തമിഴ്നാട്ടില്‍ പ്രളയ സമാന സ്ഥിതി. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയില്‍വേ സ്റ്റേഷൻ വെള്ളത്തില്‍. ഇവിടെ ആയിരത്തോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു. തെക്കൻ തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട് തുടരും.
read also: വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്താം: മുന്നറിയിപ്പുമായി കെഎസ്ഇബി
വെള്ളം കുത്തിയൊഴുകി ട്രാക്കുകള്‍ തകര്‍ന്നതോടെ ട്രെയിൻ പിടിച്ചിട്ടു. തിരുച്ചെന്തൂരില്‍ നിന്നു ചെന്നൈയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് 20 മണിക്കൂറോളമായി കുടുങ്ങിക്കിടക്കുന്നത്.
Post Your Comments