തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്. കേരളത്തിൽ തുടർച്ചയായ 5 ദിവസം വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ ലഭിക്കുക. മഴ തുടരുന്ന പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ടാണ്.
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം, മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരത്ത് ഇന്നും മത്സ്യബന്ധനത്തിന് വിലക്കാണ്. അതേസമയം, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. തെക്ക്- കിഴക്കൻ അറബിക്കടലിനോട് ചേർന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. അതിനാൽ, തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
Also Read: ഈ പച്ചക്കറി കഴിക്കൂ… കണ്ണുകളെ സംരക്ഷിക്കാം
Post Your Comments