ന്യൂഡൽഹി: മുംബൈ ഇന്ത്യൻസിന്റെ ആരാധകരെ ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ പുറത്തുവന്നത്. മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശര്‍മ്മ പെട്ടെന്ന് നീക്കം ചെയ്യപ്പെട്ടത് അപ്രതീക്ഷിതമായിട്ടായിരുന്നു. ആരാധകർ സ്വപ്നത്തിൽ പോലും അത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. ഫ്രാഞ്ചൈസിയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച നായകനെന്ന നിലയില്‍ ഇതിലും മികച്ചതായി പരിഗണിക്കപ്പെടാന്‍ രോഹിത് അര്‍ഹനായിരുന്നു.
മുംബൈ ഇന്ത്യന്‍സിലേയും ടീം ഇന്ത്യയിലെയും സഹതാരമായ സൂര്യകുമാര്‍ യാദവും രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയതിനോട് പ്രതികരിച്ചു. തന്റെ ഭാഗം വ്യക്തമാക്കി അദ്ദേഹം ഹൃദയം തകര്‍ന്ന ഒരു ഇമോജി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തു. മറുവശത്ത്, ആരാധകര്‍ തങ്ങളുടെ രോഷം രേഖപ്പെടുത്താന്‍ എംഐയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഉപേക്ഷിക്കുകയാണ്. 15 ലക്ഷം ആളുകളാണ് ഒരു ദിവസം കൊണ്ട് മുംബൈ ഇന്ത്യൻസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അൺഫോളോ ചെയ്തിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായ സുബ്രഹ്‌മണ്യം ബദരീനാഥ് സിഎസ്‌കെ ജേഴ്സിയില്‍ രോഹിതിന്റെ ചിത്രം പോസ്റ്റ് ചെയ്തു, ഫ്രാഞ്ചൈസിയിലേക്ക് താരം എത്താനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. നിലവില്‍ യെല്ലോ ടീമിനെ നയിക്കുന്ന എംഎസ് ധോണി ഐപിഎല്‍ 2024 ന് കളി അവനാസിപ്പിക്കും. അതിനാല്‍ ഫ്രാഞ്ചൈസി അദ്ദേഹത്തിന് പകരക്കാരനെ തിരയുകയാണ്. രോഹിത് ബെസ്റ്റ് ഓപ്‌ഷൻ ആണെന്നാണ് പുതിയ കമന്റുകൾ സൂചിപ്പിക്കുന്നത്.
ഇതിനിടയില്‍ രോഹിത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് പോകുന്നെന്ന ചര്‍ച്ചകളും സജീവമാണ്. ഇതിനുള്ള വിഷയം ഇട്ടു നല്‍കിയത് രോഹിത് ശര്‍മയുടെ ഭാര്യ റിതികയാണ്. രോഹിത് ശര്‍മയെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ സിഎസ്‌കെ രോഹിത്തിന് ആദര സൂചകമായി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് റിതികയുടെ കമന്റെത്തിയത്. പോസ്റ്റിന് താഴെ മഞ്ഞ കളറിലുള്ള ലൗ പോസ്റ്റ് ചെയ്താണ് റിതിക സിഎസ്‌കെയോട് നന്ദി അറിയിച്ചത്. ഇതാണിപ്പോള്‍ രോഹിതിന്റെ കൂടുമാറ്റത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചത്.
Post Your Comments