തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കുതിച്ചുയരുകയാണെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഉപവകഭേദത്തെ കണ്ടെത്തിയെന്നും സൂക്ഷ്മ നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് ബാധിതര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
Read Also: സംസ്ഥാനത്ത് കത്തിക്കയറി മുല്ലപ്പൂവില
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍ പുറത്തുവന്നിരുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ നിന്നാണ്. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് വീണ്ടും ആശങ്കയുണര്‍ത്തുന്നതിനാല്‍ ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നത്.
Post Your Comments