ThiruvananthapuramLatest NewsKeralaNattuvarthaNews

സ്വ​യം​തൊ​ഴി​ൽ വാ​യ്‌​പ ത​ട്ടി​യെ​ടു​ത്തു: മൂന്നാംപ്രതി പിടിയിൽ

തി​രു​മ​ല​യി​ൽ വി​ജ​യ​മോ​ഹി​നി മി​ല്ലി​ന്‌ സ​മീ​പം താ​മ​സി​ക്കു​ന്ന മു​രു​ക്കും​പു​ഴ സ്വ​ദേ​ശി ര​ജി​ല​ച​ന്ദ്ര(33)​നെ​യാ​ണ്‌ അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: സ്വ​യം​തൊ​ഴി​ൽ വാ​യ്‌​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മൂന്നാംപ്രതി അ​റ​സ്റ്റി​ൽ. തി​രു​മ​ല​യി​ൽ വി​ജ​യ​മോ​ഹി​നി മി​ല്ലി​ന്‌ സ​മീ​പം താ​മ​സി​ക്കു​ന്ന മു​രു​ക്കും​പു​ഴ സ്വ​ദേ​ശി ര​ജി​ല​ച​ന്ദ്ര(33)​നെ​യാ​ണ്‌ അറസ്റ്റ് ചെയ്തത്. ഫോ​ർ​ട്ട്‌ പൊ​ലീ​സ്‌ ആണ് അ​റ​സ്റ്റ്‌ ചെ​യ്‌​ത​ത്‌.

ഏ​ഴ്‌ സം​ഘ​ങ്ങ​ൾ​ക്ക്‌ വാ​യ്‌​പ സം​ഘ​ടി​പ്പി​ച്ച്‌ ന​ൽ​കാ​മെ​ന്ന്​ വാ​ഗ്‌​ദാ​നം ന​ൽ​കി 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ്‌ പരാതി. കേ​സി​ൽ മൂ​ന്നാം​പ്ര​തി​യാ​ണ്‌ അറസ്റ്റിലായ ര​ജി​ല. ഒ​ന്നാം​പ്ര​തി ഗ്രേ​സി, ര​ണ്ടാം​പ്ര​തി അ​നീ​ഷ്‌, നാ​ലാം​പ്ര​തി അ​ഖി​ല എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്‌. വാ​യ്‌​പ ന​ൽ​കി​യ ബാ​ങ്ക്‌ മാ​നേ​ജ​ർ അ​ഞ്ചാം​പ്ര​തി​യാ​ണ്‌. സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന വാ​യ്പ ഇ​ട​നി​ല നി​ന്ന് പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്. ഇ​തി​ൽ 3.75 ല​ക്ഷം രൂ​പ കോ​ർ​പ​റേ​ഷ​ൻ സ​ബ്സി​ഡി​യാ​ണ്.

Read Also : ഓണ്‍ലൈൻ സ്റ്റോര്‍ വഴി വിഷം വില്പന: നൂറിലേറെ പേരെ ആത്മഹത്യ ചെയ്യാൻ ‘സഹായിച്ച’ 57 കാരൻ അറസ്റ്റില്‍

1.25 ല​ക്ഷം രൂ​പ സം​രം​ഭ​ക​ർ തി​രി​ച്ച​ട​യ്ക്ക​ണം. വാ​യ്പാ​തു​ക അ​നീ​ഷി​ന്റെ അ​ക്കൗ​ണ്ടി​ലാ​ണ്‌ എ​ത്തി​യ​ത്‌. ര​ജി​ല​യു​ടെ അ​ക്കൗ​ണ്ടി​ൽ​ നി​ന്ന്‌ 17 ല​ക്ഷം രൂ​പ അ​നീ​ഷി​ന്റെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്‌. പ​ണം കി​ട്ടാ​ത്ത​തോ​ടെ സം​രം​ഭ​ക​ർ ബാ​ങ്കി​ൽ പോ​യി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് വി​വ​രം പു​റ​ത്താ​യ​ത്. തി​രി​ച്ച​ട​വ് മു​ട​ങ്ങി അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച വി​വ​ര​മാ​യി​രു​ന്നു വീ​ട്ട​മ്മാ​ർ അ​റി​ഞ്ഞ​ത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button