Latest NewsIndiaNews

പ്രാണപ്രതിഷ്ഠ: അയോദ്ധ്യയിലേക്ക് 1,000 ട്രെയിനുകൾ സർവീസ് നടത്തും, പുതിയ പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ

ആദ്യ സർവീസ് ജനുവരി 19ന് ആരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം

ന്യൂഡൽഹി: ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോദ്ധ്യയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ആദ്യത്തെ 100 ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയോദ്ധ്യയിലേക്ക് 1000 ട്രെയിൻ സർവീസുകൾ സജ്ജമാക്കാനാണ് റെയിൽവേയുടെ തീരുമാനം. ഇതിനായി പ്രത്യേക പദ്ധതി റെയിൽവേ തയ്യാറാക്കിയിട്ടുണ്ട്. ആദ്യ സർവീസ് ജനുവരി 19ന് ആരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം.

തീർത്ഥാടകർക്ക് യാത്രാ ക്ലേശം നേരിടാതെ അയോദ്ധ്യയിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസുകൾക്ക് തുടക്കമിടുന്നത്. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, പൂനെ, കൊൽക്കത്ത, നാഗ്പൂർ, ലക്നൗ, കാശ്മീർ എന്നിവിടങ്ങളിൽ നിന്നാണ് അയോദ്ധ്യയിലേക്ക് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുക. തീർത്ഥാടകരുടെ ആവശ്യാനുസരണം പ്രത്യേക ട്രെയിനുകൾ ഒന്നിലധികം സമയങ്ങളിൽ ഓടുന്നതാണ്. കൂടാതെ, 24 മണിക്കൂറും ടിക്കറ്റ് ബുക്കിംഗ് സംവിധാനവും ലഭ്യമാക്കും. അതേസമയം, കാൽനടയാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് അയോദ്ധ്യ സ്റ്റേഷനും നവീകരിച്ചിട്ടുണ്ട്.

Also Read: തോട്ടപ്പളളിയിൽ ഒരു സ്വകാര്യ കമ്പനിക്കും മണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ല: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button