Latest NewsKeralaNews

തോട്ടപ്പളളിയിൽ ഒരു സ്വകാര്യ കമ്പനിക്കും മണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളു എന്ന ഉറച്ച നിലപാടാണ് ഇടതുപക്ഷ സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോട്ടപ്പളളിയിൽ ഒരു സ്വകാര്യ കമ്പനിക്കും മണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ല. തോട്ടപ്പള്ളി സ്പിൽവേയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിന് 2012 ൽ യുഡിഎഫ് ഭരണകാലത്താണ് ആദ്യം അനുമതി നൽകിയത്. മണൽ അടിഞ്ഞുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നത് മൂലം കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടാകുന്നത് കണക്കിലെടുത്തായിരുന്നു അനുമതി നൽകിയത്. മണൽ നീക്കം ചെയ്തില്ലെങ്കിൽ കുട്ടനാട്ടിൽ വൻതോതിൽ പ്രളയ ഭീഷണിയുണ്ടാകുമെന്ന ചെന്നൈ ഐഐടിയുടെ പഠനത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു ഉത്തരവ്.

Read Also: വാഹനത്തിലെ ഇന്ധനം ലാഭിക്കണോ? എങ്കിൽ ഗൂഗിൾ മാപ്പിലെ ‘സേവ് ഫ്യുവൽ’ ഫീച്ചർ ഉടൻ ആക്ടിവേറ്റ് ചെയ്തോളൂ, കൂടുതൽ അറിയാം

പുറക്കാട് ഗ്രാമപഞ്ചായത്തുമായി ചേർന്ന് മണൽ നീക്കം ചെയ്യാനാണ് ഐആർഇഎല്ലിന് അനുമതി നൽകിയത്. എന്നാൽ പഞ്ചായത്തുമായി ധാരണയിലെത്താത്തതിനാൽ സർക്കാരിനായില്ല. എന്നാൽ യുഡിഎഫ് ഭരണകാലത്ത് തന്നെ വീണ്ടും തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിൽ ഡ്രെഡ്ജ് ചെയ്ത് കൂട്ടിയിട്ട ധാതു കലർന്ന 46000 ക്യുബിക് മീറ്റർ മണ്ണ് ഐആർഇഎല്ലിന് അനുവദിച്ചു നൽകിയിരുന്നു. പിന്നീട് 72000 ക്യുബിക് മീറ്റർ മണൽ കൂടി വേണമെന്ന് ഐആർഇഎൽ ആവശ്യപ്പെട്ടതിനെ തുടർന്ന അതും അനുവദിച്ചു. ഇതിന്പുറമെ ഐആർഇഎൽ സ്വന്തം ചെലവിൽ ഡ്രെഡ്ജിംഗ് നടത്തി സൂക്ഷിച്ചിരുന്ന 85000 ക്യുബിക് ലിറ്റർ മണൽ കൂടി അവർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കുട്ടനാട്ടിലെ മഴക്കാലത്തുള്ള വെള്ളപ്പൊക്ക നിവാരണത്തിന് വിവിധ പഠനങ്ങൾ നടന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ നിയമിച്ച എം.എസ്. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട്, ഐഐടി ചെന്നൈയുടെ പഠന റിപ്പോർട്ട് തുടങ്ങിയ പരിശോധിച്ചപ്പോൾ കുട്ടനാട്ടിലെ പ്രളയ ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളിയിൽ മണൽ നീക്കം ചെയ്യുന്നതിന് ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ സർക്കാരിൽ ശുപാർശ സമർപ്പിച്ചു. തുടർന്ന് മണൽ നീക്കം ചെയ്യാൻ കെഎംഎംഎൽ ന് അനുമതി നൽകുകയായിരുന്നു. ഘനമീറ്ററിന് നിശ്ചയിച്ച 464 രൂപ 55 പൈസ എന്ന നിരക്ക് മൂന്ന് മാസത്തിനു 900 രൂപയായി പുനർനിർണ്ണയിക്കുകയും ചെയ്തു. ധാതുക്കൾ നീക്കം ചെയ്ത മണൽ കടൽത്തീര സംരക്ഷണത്തിനായി നിശ്ചിത സ്ഥലങ്ങളിൽ തിരികെ നിക്ഷേപിക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതല്ലാതെ ഒരു സ്വകാര്യ കമ്പനികൾക്കും ഇത്തരത്തിൽ മണൽ നൽകുന്നില്ല. തോട്ടപ്പള്ളി സ്പിൽവേയുടെ സുഗമമായ ജലമൊഴുക്കിന് പ്രവേശന കവാടത്തിലും ചാനലിലും അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ് ഡ്രഡ്ജ് ചെയ്ത് നീക്കുന്നതിന് കേന്ദ്ര സർക്കാർ സ്ഥാപനമായ ഐആർഇഎല്ലിന് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം’: ഇടപ്പെട്ട് കേന്ദ്ര സർക്കാർ, മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്രമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button