Latest NewsKeralaNews

ഒരു പാവപ്പെട്ട കുടുംബത്തിന് നീതി അന്യമാക്കിയ പിണറായി സർക്കാർ ഓരോ മലയാളികൾക്കും അപമാനം: കെ സുധാകരൻ

തിരുവനന്തപുരം: കേരള മന:സ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലാണ് പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു കെട്ടിത്തൂക്കിയ കേസ് അട്ടിമറിച്ചതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഒരു പാവപ്പെട്ട കുടുംബത്തിന് നീതി അന്യമാക്കിയ പിണറായി സർക്കാർ ഓരോ മലയാളികൾക്കും അപമാനം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ശരീരത്തിൽ ക്യാൻസർ വളരുന്നുണ്ടോ എന്നറിയാൻ ഈ ലക്ഷണങ്ങൾ മതി

ഡിവൈഎഫ്‌ഐ നേതാവ് കൊലപ്പെടുത്തിയ ആ കുഞ്ഞിന്റെ ഓർമകൾ കേരളത്തിലെ മുഴുവൻ പെൺകുട്ടികളുടെയും മാതാപിതാക്കളെ കരയിക്കുന്നുണ്ട്. പെൺകുട്ടികളുടെ അച്ഛനമ്മമാർക്ക് പിണറായി ഭരണത്തിൽ സ്വന്തം കുട്ടികളുടെ അരക്ഷിതാവസ്ഥ ഓർത്ത് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. നാണംകെട്ട ഈ ഭരണകൂടത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ‘മകളേ മാപ്പ് ‘ എന്ന പേരിൽ ഡിസംബർ 17 ഞായറാഴ്ച സായാഹ്ന ധർണ സംഘടിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വന്തം കുഞ്ഞുങ്ങളുടെ സുരക്ഷയെ കുറിച്ച് ഓർത്ത് വേവലാതിപ്പെടുന്ന മുഴുവൻ മാതാപിതാക്കളെയും ആ പിഞ്ചുകുഞ്ഞിനും കുടുംബത്തിനും ലഭിക്കേണ്ടിയിരുന്ന നീതി അട്ടിമറിച്ച പിണറായി വിജയന്റെ സർക്കാരിനെതിരെ മനസ്സിൽ പ്രതിഷേധമിരമ്പുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളെയും ധർണ്ണയിൽ പങ്കെടുത്ത് നീതിക്ക് വേണ്ടിയുള്ള ആ കുടുംബത്തിന്റെ പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുവാൻ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘ഇതിനെക്കാൾ ഭേദം പിച്ച എടുക്കുന്നത് ആയിരുന്നു, ഈ പരസ്യം ആവശ്യമായിരുന്നോ’: നയൻതാരയ്‌ക്കെതിരെ ബയൽവാൻ രംഗനാഥൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button