ടെഹ്റാൻ: ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ സന്ദർശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഇറാൻ. 33 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് ഇറാൻ വിസ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇനി മുതൽ ഇറാനിലെ ഏത് സ്ഥലത്തേക്കും വിസ ഇല്ലാതെ പ്രവേശിക്കാവുന്നതാണ്. റഷ്യ, യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ലബെനൻ, ടുണീഷ്യ, യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യ തുടങ്ങിയവയാണ് പട്ടികയിലെ മറ്റ് രാജ്യങ്ങൾ. രാജ്യത്തെത്തുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇറാന്റെ പുതിയ നടപടി.
2016-ൽ ടെഹ്റാനിലെ തങ്ങളുടെ നയതന്ത്ര ഓഫീസുകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇറാനുമായുള്ള ബന്ധം സൗദി അറേബ്യ വിച്ഛേദിച്ചിരുന്നു. ഇതിനുശേഷം കഴിഞ്ഞ മാർച്ചിലാണ് ചൈനയുടെ മധ്യസ്ഥത ചർച്ചയിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത്. ഇത്തവണ സൗദി പൗരന്മാർക്ക് കൂടി വിസ ഒഴിവാക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ഇറാൻ ലക്ഷ്യമിടുന്നുണ്ട്.
Also Read: യുഎഇയിൽ കത്തിക്കയറി ഉള്ളിവില! തിരിച്ചടിയായത് ഇന്ത്യയുടെ കയറ്റുമതി നിരോധനം
വിനോദസഞ്ചാരികളുടെ എണ്ണം കോവിഡിന് മുൻപുള്ള നിലയിലേക്ക് എത്തിക്കുന്നതിനായി നിരവധി രാജ്യങ്ങളാണ് ഇതിനോടകം വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലെ പൗരന്മാർക്ക് അടുത്ത വർഷം മുതൽ കെനിയ വിസ രഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. അതേസമയം, മലേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക, ഇൻഡോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ പ്രവേശിക്കാനാകും.
Post Your Comments