Latest NewsKeralaNews

എസ്.എഫ്.ഐയെ ഭയമില്ല, ഗുണ്ടകൾ, ഇനിയും പുറത്തിറങ്ങും; വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ

ന്യൂഡൽഹി: എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധക്കാരെ ഭയമില്ലെന്നും തടഞ്ഞാൽ ഇനിയും പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന് അടുത്തുവന്ന് പ്രതിഷേധിച്ചാൽ താൻ വാഹനത്തിന് പുറത്തിറങ്ങും എന്നാണ് അദ്ദേഹം പറയുന്നത്. കരിങ്കൊടി കാണിക്കുന്നത് തുടരുമെന്നും എന്നാൽ തന്നെ തടയാൻ ഒരു ശ്രമവും ഉണ്ടാകില്ലെന്നും അവർ ഔദ്യോ​ഗികമായി വ്യക്തമാക്കികഴിഞ്ഞു.

‘ആദ്യ ദിവസം അവർ ഒരുപാട് ധൈര്യം കാണിച്ചു. ഇപ്പോൾ അവർ പറയുന്നത് ദൂരെ നിന്നേ കരിങ്കൊടി കാണിക്കൂ എന്നാണ്. പക്ഷേ, അവർ എന്റെ കാറിന്റെ അടുത്തുവന്നാൽ ഞാൻ വാഹനം നിർത്തി ഇറങ്ങും. അവർക്ക് വേണ്ടത് പോലെ ചെയ്യാൻ എന്നെ നിർബന്ധിക്കാനാവില്ല. യൂണിവേഴ്സിറ്റി കാമ്പസിൽ താൻ താമസിക്കും. സുരക്ഷയെ കുറിച്ച് എനിക്ക് പേടിയില്ല. പാരാതിപ്പെട്ടിട്ടുമില്ല. മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തേക്ക് പോകാൻ അവർ ആരെയെങ്കിലും അനുവദിക്കുമോ?’, ഗവർണർ ചോദിച്ചു.

ഗവർണ്ണറെ കരിങ്കൊടി കാണിക്കുന്നത് തുടരുമെന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയതോടെ ഗവർണ്ണറുടെ പൊതുപരിപാടികൾ പൊലീസിന് തലവേദനയാകും. എസ്എഫ്ഐക്കാരെ ഗവർണർ വീണ്ടും ഗുണ്ടകളെന്ന് വിളിച്ചു. എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവർ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button