Latest NewsIndiaNews

പാർലമെന്റ് അതിക്രമക്കേസ്: മുഖ്യസൂത്രധാരൻ ലളിത് ഝാ ഡൽഹിയിൽ കീഴടങ്ങി

ദില്ലി: പാർലമെൻ്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരനായ ലളിത് ഝാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഡൽഹിയിലെ കർഥ്യവ് പഥ് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി മാറ്റി. കേസിൽ ആറ് പ്രതികളാണ് ഉള്ളതെന്നാണ് ദില്ലി പൊലീസ് അറിയിച്ചിരുന്നത്. ലളിത് ഝാ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായി.

ചൈനയില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു

നേരത്തെ, പാർലമെൻറിലെ സുരക്ഷ വീഴ്ചയിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രം​ഗത്തെത്തിയിരുന്നു. പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു.

shortlink

Post Your Comments


Back to top button