കൊല്ലം: കൊല്ലത്ത് സമയക്രമം പാലിക്കാതെ പ്രവർത്തിച്ച ലൈസൻസ് സ്ഥാപനത്തിനെതിരെ എക്സൈസ് കേസ് എടുത്തു. അനുവദനീയമായ സമയത്തിന് മുൻപ് തുറന്ന് മദ്യവിൽപ്പന നടത്തിയ സ്ഥാപനത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഹോട്ടൽ സീ പാലസ് എന്ന സ്ഥാപനത്തിനെതിരെയാണ് എക്സൈസ് കേസെടുത്തത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി അനി കുമാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കൊല്ലം എക്സൈസ് റെയിഞ്ച് പാർട്ടിയും ചേർന്നാണ് ബാറിൽ മിന്നൽ പരിശോധന നടത്തിയത്.
Read Also: ആ സംഭവത്തിന് ശേഷം അർദ്ധ രാത്രി എണീറ്റ് റെയിൽവേ ട്രാക്കിലേക്ക് പോകും, ഭർത്താവും മകനും മരിച്ചു; കവിത
സ്ക്വാഡ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ അൻപതോളം കസ്റ്റമേഴ്സ് ബാറിൽ ഉണ്ടായിരുന്നു. ബാറിലെ വിൽപ്പനക്കാരായ സുരേഷ് ലാൽ, ഗിരീഷ് ചന്ദ്രൻ, സ്ഥാപനത്തിന്റെ ലൈസൻസി രാജേന്ദ്രൻ എന്നിവരെ പ്രതി ചേർത്ത് കൊല്ലം റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു.
Post Your Comments