മാനന്തവാടി: കാറിൽ കടത്തി കൊണ്ടുവന്ന മയക്കുമരുന്നായ മെത്താംഫെറ്റാമൈനും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. എടവക പള്ളിക്കൽ കല്ലായി വീട്ടിൽ മുഹമ്മദ് സാജിദ്(28), എടവക പാലമുക്ക് മണ്ണാർ വീട്ടിൽ എം. മാലിക് എന്നിവരാണ് പിടിയിലായത്.
ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ ആണ് യുവാക്കൾ പിടിയിലായത്. 0.57 ഗ്രാം മെത്താംഫെറ്റാമൈനും 240 ഗ്രാം കഞ്ചാവും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവർ കാറും കസ്റ്റഡിയിലെടുത്തു.
Read Also : ഗവര്‍ണര്‍ക്ക് എതിരെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ സമരവീര്യത്തെ പിന്തുണച്ചും ഗവര്‍ണറെ ഉപദേശിച്ചും മന്ത്രിപ്പട
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ജിജിൽകുമാർ, പ്രവന്റീവ് ഓഫീസർ വി. ആർ. ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജി മാത്യു, ഷിനോജ്, നിക്കോളാസ് എന്നിവർ പങ്കെടുത്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments