Latest NewsNewsIndia

ലോക്സഭയിൽ അപ്രതീക്ഷിത പ്രതിഷേധം: യുവതി അടക്കം നാലുപേര്‍ പിടിയില്‍

ഡല്‍ഹി: അപ്രതീക്ഷിത പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും ലോക്‌സഭ നടുങ്ങി. പാർലമെൻ്റ് ആക്രമണത്തിൻ്റെ 22-ാം വാർഷിക ദിനത്തിലാണ് പാർലമെൻ്റ് മന്ദിരത്തിൻ്റെ സുരക്ഷയിൽ വൻ വീഴ്ച സംഭവിച്ചത്. സഭ കൂടിക്കൊണ്ടിരിക്കേ രണ്ട് യുവാക്കൾ പാർലമെൻ്റൻ്റെ പ്രേക്ഷക ഗാലറിയിൽ നിന്ന് ചാടിയിറങ്ങി പാർലമെൻ്റ് ഹൗസിൽ പ്രവേശിക്കുകയായിരുന്നു.

ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴെ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. സുരക്ഷാ വലയം ലംഘിച്ച രണ്ട് യുവാക്കളിൽ ഒരാളുടെ പേര് സാഗർ എന്നാണെന്നാണ് ലഭ്യമായ വിവരം. എംപിയുടെ പേരിലുള്ള ലോക്‌സഭാ സന്ദർശക പാസുകളുമായാണ് രണ്ടു യുവാക്കളും പാർലമെൻ്റിൽ എത്തിയത്.

ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടാ​നൊ​രു​ങ്ങി​യ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു: യുവാവ് പിടിയിൽ

അസ്വാഭാവിക സംഭവത്തില്‍ ഭയന്ന ചില എംപിമാര്‍ പുറത്തേക്കോടി. ലോക്‌സഭയുടെ അകത്തളത്തില്‍ മഞ്ഞ നിറത്തിലുള്ള കളര്‍ സ്‌മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ലോക്‌സഭയില്‍ ശൂന്യവേളയുടെ സമയത്തായിരുന്നു പ്രതിഷേധം. സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നീലം (42), അമോല്‍ ഷിന്‍ഡെ (25) എന്നിവരാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചതിന് പിടിയിലായത്. ഇവരെ ഭീകര വിരുദ്ധസേന അടക്കം ചോദ്യം ചെയ്തു വരികയാണ്.

കേരളത്തിൽ പെൻഷൻ കൊണ്ട് ജീവിക്കാമെന്ന് അടുത്തെങ്ങും ആരും കരുതേണ്ട: വിമർശനവുമായി ഹൈക്കോടതി

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല ലോക്‌സഭയെ അറിയിച്ചു. ലോക്‌സഭയ്ക്ക് അകത്ത് പ്രതിഷേധിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതായും അവരുടെ പക്കലുണ്ടായിരുന്ന വസ്തുക്കൾ പിടിച്ചെടുത്തിട്ടുള്ളതായും സ്പീക്കര്‍ സഭയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button