ഡൽഹി: ലോകസഭയിൽ വൻ സുരക്ഷാ വീഴ്ച. സഭാ നടപടികള്‍ നടക്കുന്നതിനിടെ ഹൗസ് ചേമ്പറിലേക്ക് രണ്ടു പേർ ചാടിയതിനെ തുടർന്ന് ലോകസഭയിൽ അരക്ഷിതാവസ്ഥയുണ്ടതായി. ഇവര്‍ എംപിമാര്‍ക്ക് നേരെ മഞ്ഞ നിറത്തിലുള്ള സ്പ്രേ അടിച്ചു. ഇതോടെ ഹാളില്‍ പുക പരന്നു. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക വേളയിലാണ് ആകസ്മികമായി ലോക്സഭയിൽ സുരക്ഷാ വീഴ്ച സംഭവിച്ചത്.
സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാണ് യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴേക്ക് ചാടിയത്. ചേമ്പറിലേക്ക് ചാടിയവരിൽ ഒരാൾ സാഗർ എന്ന വ്യക്തായിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികൾ കണ്ണിന് അസ്വസ്ഥതയും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന ടിയർ ഗ്യാസ് സ്പ്രേ ചെയ്തതായും എംപിമാർ പറഞ്ഞു. സുരക്ഷാവീഴ്ചയെ തുടർന്ന് ലോക്സഭ നിർത്തിവെച്ച് എംപിമാർ പുറത്തിറങ്ങി.
Post Your Comments