ഭോപ്പാല്‍: മാംസ വില്‍പനയ്ക്ക് വിലക്കേര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. പൊതുഇടങ്ങളിലെ മാംസ വില്‍പനയ്ക്കാ് മധ്യപ്രദേശ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി മോഹന്‍ യാദവ് നിര്‍ദ്ദേശം നല്‍കി. പ്രഥമ മന്ത്രിസഭ യോഗത്തിനു പിന്നാലെയാണ് മാംസ വില്‍പനയ്ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള തീരുമാനം വന്നത്. മാംസ വില്‍പനയ്ക്കുള്ള വിലക്കിന് പുറമെ ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും അനിയന്ത്രിതമായ ഉച്ചഭാഷിണി ഉപയോഗത്തിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയതോടെയാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.
Read Also: ശബരിമലയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പം! 22 സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി ദക്ഷിണ റെയിൽവേ
മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനെ തഴഞ്ഞ് മുന്‍മന്ത്രിയും ഉജ്ജെയിന്‍ എംഎല്‍എയുമായ മോഹന്‍ യാദവിനെയാണ് ബിജെപി നേതൃത്വം മുഖ്യമന്ത്രിയാക്കിയത്. പതിനെട്ടര വര്‍ഷം നീണ്ട ശിവരാജ് സിംഗ് ചൗഹാന്റ ഭരണത്തിന് അവസാനം കുറിച്ചാണ് മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയത് കേന്ദ്രമന്ത്രി നരേന്ദര്‍ സിംഗ് തോമറാണ് സ്പീക്കര്‍.
ദക്ഷിണ ഉജ്ജയിനില്‍ നിന്നും തുടര്‍ച്ചയായ മൂന്നാം തവണയും വിജയിച്ച് എംഎല്‍എയായ മോഹന്‍ യാദവ്, ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ജഗദീഷ് ദേവ്ഡ, രാജേഷ് ശുക്ല എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. വലിയ ജനപിന്തുണയുണ്ടായിരുന്ന ശിവരാജ് സിംഗ് ചൗഹാന്‍ അവസാന നിമിഷം വരെ കരുക്കള്‍ നീക്കിയെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇവിടെയും നിര്‍ണായകമായി.
Post Your Comments