Latest NewsNewsBusiness

അവശ്യവസ്തുക്കൾക്ക് തീവില! സാമ്പത്തിക പ്രതിസന്ധിയെ മുഖാമുഖം നേരിട്ട് അർജന്റീന

പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ അർജന്റൈൻ കറൻസിയായ പെസോയുടെ മൂല്യം വെട്ടിക്കുറച്ചിട്ടുണ്ട്

ലാറ്റിനമേരിക്കയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ അർജന്റീനയിൽ അവശ്യവസ്തുക്കൾക്ക് തീവില. സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധി ഉടലെടുത്തതോടെയാണ് അവശ്യസാധനങ്ങൾക്കടക്കം വില കുതിച്ചുയർന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, അർജന്റീനയിലെ പണപ്പെരുപ്പം 140 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. അതായത്, ജനസംഖ്യയുടെ 40 ശതമാനത്തോളം ആളുകളും ദാരിദ്ര്യത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് അർജന്റീന അഭിമുഖീകരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പ്രസിഡന്റ് യാവിയർ മിലേയിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ കടുത്ത തീരുമാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ അർജന്റൈൻ കറൻസിയായ പെസോയുടെ മൂല്യം വെട്ടിക്കുറച്ചിട്ടുണ്ട്. ഏകദേശം 50 ശതമാനത്തിലധികമാണ് പെസോയുടെ മൂല്യം കുറച്ചിരിക്കുന്നത്. നേരത്തെ ഡോളറിനെതിരെ 365 ഉളള മൂല്യം ഒറ്റയടിക്ക് 800-ലേക്ക് എത്തി. അതായത്, ഒരു ഡോളർ വേണമെങ്കിൽ 800 പെസോ നൽകേണ്ടിവരും. വരുമാനത്തേക്കാൾ കൂടുതൽ ചെലവുകൾ വന്നതോടെയാണ് ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് അർജന്റീന നീങ്ങിയത്. കൂടാതെ, സബ്സിഡികൾ നിയന്ത്രണമില്ലാതെ വാരിക്കോരി കൊടുത്തതും രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.

Also Read: ശബരിമലയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പം! 22 സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി ദക്ഷിണ റെയിൽവേ

ഹൈപ്പർ ഇൻഫ്ലേഷൻ എന്ന അവസ്ഥയിലേക്കാണ് അർജന്റീന നീങ്ങുന്നതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. പെസോയുടെ മൂല്യം കുറച്ചതിനോടൊപ്പം വിവിധ പ്രവശ്യകൾക്ക് നൽകുന്ന സാമ്പത്തിക സഹായങ്ങൾ വെട്ടിച്ചുരുക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ചെലവുകൾ ഇരട്ടിയാക്കി ഉയർത്തുമെന്ന് ഭരണകൂടം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button