KeralaLatest News

ശബരിമലയിലെ വിവാദങ്ങളുടെ ലക്ഷ്യം വേറെ: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

ഇടുക്കി: ശബരിമലയിലെ ഇപ്പോഴത്തെ തിരക്കും തന്മൂലമുള്ള പ്രതിസന്ധിയും സ്വാഭാവികമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. മണ്ഡലകാലത്തിനായി സര്‍ക്കാര്‍ വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു.

Read Also: അവിശ്വസനീയം! 600 വർഷം പഴക്കം, 64 വർഷമായി ഈ വൻ നഗരം വെള്ളത്തിൽ

അനിയന്ത്രിതമായി തിരക്ക് വരുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. ശബരിമലയിലെ ക്യൂ സിസ്റ്റത്തില്‍ മാറ്റം വരുത്തിയപ്പോള്‍ ഉണ്ടായ തിരക്കാണിതെന്നും മന്ത്രി പറഞ്ഞു.

18-ാം പടിയില്‍ ഒരുമിനിറ്റില്‍ 25 പേരെ മാത്രമാണ് കയറ്റിവിടാന്‍ കഴിയുക. ആ പരിമിതി മനസിലാക്കി നിലവില്‍ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടി. നേരത്തെ, 17 മണിക്കൂര്‍ ആയിരുന്നു ദര്‍ശനസമയം.

സ്‌പോട്ട് ബുക്കിംഗിന്റെ എണ്ണവും കുറച്ചു. വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം 90,000ല്‍ നിന്നും 80,000 ആയി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഒരുദിവസത്തില്‍ ഒരുലക്ഷത്തോളം തീര്‍ഥാടകര്‍ ഒരുമിച്ച് വന്നതാണ് പ്രതിസന്ധിക്ക് കാരണം. തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. അതുവരെ കുറച്ച് കാത്തുനില്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button