Latest NewsKeralaNews

നവകേരള സദസിനു നേരെ നടക്കുന്ന വ്യാപക ആക്രമണങ്ങളെ ജനം അവഗണിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസിനു നേരെ വ്യാപകമായ തരത്തിലുള്ള ആക്രമണങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിങ്കൊടി കാണിക്കുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സദസ് ആരംഭിച്ചപ്പോൾ മുതലുണ്ട്. എന്നാൽ ബസിന് നേരെ ഏറ് ഉണ്ടാകുന്ന തരത്തിലേക്കാണ് ആക്രമണങ്ങളുടെ ഗതി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

Read Also: നവകേരള സദസ്സിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനത്തിനുമേലുള്ള ഷൂ ഏറ് കേവലം പ്രതിഷേധമല്ല: ഗുണ്ടായിസമാണെന്ന് എം വി ഗോവിന്ദൻ

നവകേരള സദസ് എന്താണെന്ന് മനസിലാക്കിയാണ് പതിനായിരങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നത്. ഇത് ചിലരെ വല്ലാതെ പ്രശ്‌നത്തിലാക്കുന്നു. അതിന്റെ ഫലമായാണ് കരിങ്കൊടി വീശുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ. എന്നാൽ നാട്ടുകാർ ഇതിനെ അവഗണിക്കുകയാണ് ചെയ്യുന്നത്. ബസിനു നേരെ ഏറ് ഉണ്ടായി. എന്താണ് ഇവർക്ക് പറ്റിയതെന്ന് മനസിലാകുന്നില്ല. നാട്ടുകാർ നല്ല രീതിയിൽ സംയമനം പാലിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നാൽ സ്വാഭാവികമായ നിയമനടപടി സ്വീകരിക്കേണ്ടി വരും. കുറച്ചു പേർക്ക് വേണ്ടി മാത്രമായി നടത്തുന്ന പരിപാടിയല്ല ഇത്. എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതാണ്. അക്രമങ്ങൾ നടത്തുന്നവർ അതുകൂടി മനസിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ജമ്മു കശ്മീരില്‍ 2024 സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് നടത്തണം, സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കണം: സുപ്രീം കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button