Latest NewsNewsBusiness

ഇത്തവണത്തെ പുതുവത്സരം കെഎസ്ആർടിസിയോടൊപ്പം ആഘോഷമാക്കാം! കുറഞ്ഞ നിരക്കിൽ ആകർഷകമായ പാക്കേജുകൾ

പാലക്കാട് ഡിപ്പോയിൽ നിന്ന് 'ന്യൂ ഇയർ @900 കണ്ടി' എന്ന പേരിലാണ് യാത്ര ആരംഭിക്കുന്നത്

പുതുവത്സരം എത്താറായതോടെ യാത്രാ പ്രേമികൾക്കായി പ്രത്യേക നിരക്കിലുള്ള പാക്കേജുകൾ അവതരിപ്പിച്ച് കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിന് കീഴിലാണ് കെഎസ്ആർടിസി ആകർഷകമായ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. പാലക്കാട്, തിരുവനന്തപുരം എന്നീ ഡിപ്പോകളിൽ നിന്നാണ് പുതുവത്സര യാത്ര ആരംഭിക്കുക. രണ്ട് നേരത്തെ ഭക്ഷണവും, താമസസൗകര്യവും, പുതുവത്സര ആഘോഷ പരിപാടികളും ഉൾപ്പെടുന്നതാണ് പാക്കേജ്. ഡിസംബർ 31ന് പുറപ്പെട്ട്, ജനുവരി ഒന്നിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.

പാലക്കാട് ഡിപ്പോയിൽ നിന്ന് ‘ന്യൂ ഇയർ @900 കണ്ടി’ എന്ന പേരിലാണ് യാത്ര ആരംഭിക്കുന്നത്. ഡിസംബർ 31ന് രാവിലെ 5:00 മണിക്ക് പുറപ്പെടുന്ന യാത്ര, ജനുവരി ഒന്നിന് വൈകിട്ടോടെ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എൻ ഊര്, സൂചിപ്പാറ വെള്ളച്ചാട്ടം, കുറുവ ദ്വീപ്, ബാണാസുര സാഗർ ഡാം എന്നിവിടങ്ങളാണ് യാത്രയിൽ ആസ്വദിക്കാനാകുന്ന മറ്റ് ടൂറിസ്റ്റ് സ്പോട്ടുകൾ. ഡിസംബർ 31ന് രാത്രി തൊളളായിരം കണ്ടിയിൽ ന്യൂ ഇയർ നൈറ്റ് ഒരുക്കിയിട്ടുണ്ട്. അവിടെവച്ചാണ് ഡിജെ നൈറ്റ് ഉൾപ്പെടെയുള്ള പുതുവത്സരാഘോഷം നടക്കുക. ഒരു വ്യക്തിക്ക് 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്.

Also Read: വ്യായാമം ചെയ്യാന്‍ മടിയുള്ളവര്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button