Latest NewsNewsBusiness

കർഷകരുടെ തലവര മാറ്റിയെഴുതി കിസാൻ ക്രെഡിറ്റ് കാർഡ്! ലഭിക്കുന്നത് ആകർഷകമായ ആനുകൂല്യങ്ങൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

കർഷകർക്ക് ന്യായമായ നിരക്കിൽ വായ്പ നൽകുന്നു എന്നതാണ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ പ്രധാന ആകർഷണീയത

രാജ്യത്തെ കർഷകരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ ആവിഷ്കരിക്കാറുള്ളത്. വിവിധ തരത്തിലുള്ള പ്രതിസന്ധികൾ നേരിടുന്ന കർഷകർക്ക് കേന്ദ്രസർക്കാറിന്റെ ഓരോ പദ്ധതികളും വലിയ ആശ്വാസമായി മാറാറുണ്ട്. അത്തരത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് ഡെവലപ്മെന്റ് എന്നിവ സംയുക്തമായി അവതരിപ്പിച്ച പദ്ധതിയാണ് കർഷകർക്കായുള്ള കിസാൻ ക്രെഡിറ്റ് കാർഡ്.

കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളിൽ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് 1998-99 കാലയളവിൽ കിസാൻ ക്രെഡിറ്റ് കാർഡിന് രൂപം നൽകിയത്. കിസാൻ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഏകദേശം 25 വർഷം പിന്നിടുമ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ രീതിയിലുള്ള ജനപ്രീതിയാണ് ഇവ നേടിയെടുത്തത്. കർഷകർക്ക് ന്യായമായ നിരക്കിൽ വായ്പ നൽകുന്നു എന്നതാണ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ പ്രധാന ആകർഷണീയത. അഞ്ച് വർഷത്തേക്ക് സാധുതയും, 12 മാസത്തെ വായ്പ കാലയളവും വാഗ്ദാനം ചെയ്യുന്നുണ്ട്. വായ്പാ തുക നാല് വർഷമോ, അതിൽ കൂടുതലോ നീട്ടി ലഭിക്കാം. വായ്പയുടെ പരിധി, വായ്പ നൽകുന്നയാളുടെ നിയമങ്ങളെയും കർഷകരുടെ ക്രെഡിറ്റ് സ്കോറിനെയും ആശ്രയിക്കുന്നു.

Also Read: വഴിയോര കച്ചവട വാഹനത്തിലേക്ക് കാർ ഇടിച്ചു കയറി അപകടം: രണ്ടുപേർക്ക് പരിക്ക്

ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ പാസ്ബുക്കും, 25,000 രൂപയുടെ ക്രെഡിറ്റ് ലിമിറ്റുള്ള ചെക്ക് ബുക്കും ലഭിക്കുന്നതാണ്. വിത്ത്, വളം, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയാണ് വായ്പാ തുക ഉപയോഗിച്ച് വാങ്ങാനാകുക. കുറഞ്ഞ പലിശ നിരക്കിലാണ് ഈ പദ്ധതിക്ക് കീഴിൽ വായ്പ ലഭിക്കുന്നത്. ഇതിനുപുറമേ, ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള കർഷകർക്ക് പലിശ നിരക്കിൽ സബ്സിഡിയും ലഭിക്കുന്നതാണ്. നിരവധി ദേശസാൽകൃത, സഹകരണ അല്ലെങ്കിൽ പ്രാദേശിക ബാങ്കുകളിൽ നിന്നും ക്രെഡിറ്റ് കാർഡ് ലഭ്യമാണ്. അപേക്ഷകന്റെ കൈവശമുള്ള ഭൂമി, വിള രീതി, വരുമാനം തുടങ്ങിയവർ പരിശോധിച്ചതിനുശേഷമാണ് ക്രെഡിറ്റ് കാർഡ് അനുവദിക്കുകയുള്ളൂ.

shortlink

Post Your Comments


Back to top button