തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആക്രമിച്ചാല്‍ ചെറുത്തുനില്‍പ്പ് തുടരുമെന്ന് വ്യക്തമാക്കി ഡിവൈഎഫ്ഐ രംഗത്ത് എത്തി. എന്നാലിപ്പോള്‍ തങ്ങള്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഏറ്റെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രചരിക്കുന്നത് തെറ്റായ വ്യാഖ്യാനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വ്യക്തമാക്കി.
‘മുഖ്യമന്ത്രിയുടെ സുരക്ഷ ഡിവൈഎഫ്ഐ ഏറ്റെടുത്താല്‍ ഏഴ് അയലത്ത് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയില്ല കലാപമുണ്ടാക്കാനാണ് കെ.എസ്.യുവിന്റെ ശ്രമം. ആവശ്യവും, അജണ്ടയുമില്ലാത്ത സമരമാണ് നടക്കുന്നത്’, വി കെ സനോജ് വ്യക്തമാക്കി.
അതേസമയം നവകേരള ബസിനെതിരായ ഷൂ ഏറ് സമരത്തെ കെ.എസ്.യു തള്ളി. ഷൂ ഏറ് സമരവുമായി മുന്നോട്ട് പോകില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
Post Your Comments