KeralaLatest News

കുടുംബത്തെ ഉപേക്ഷിച്ച ചന്ദ്രമതിയും ഭാര്യയും മക്കളുമുള്ള ബീരാനുമായി വർഷങ്ങളുടെ ഇടപാട്: കൊലപാതകത്തിന് പിന്നിൽ…

സുൽത്താൻ ബത്തേരി: പഴേരി തോട്ടക്കരയിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വീട്ടമ്മ ജീവനൊടുക്കിയത് സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളെ തുടർന്നെന്ന് റിപ്പോർട്ട്. ബത്തേരി പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (51)യാണ് തന്റെ സുഹൃത്തായ ബത്തേരി തൊടുവെട്ടി സ്വദേശി പുത്തക്കാടൻ ബീരാനെ(58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെ ചന്ദ്രമതിയുടെ വീട്ടിൽവച്ചാണ് സംഭവം.

കൊലപാതകം നടത്തിയ ശേഷം ചന്ദ്രമതിയെ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. ചന്ദ്രമതിയും ബീരാനും സുഹൃത്തുക്കളും കൂട്ടു കച്ചവടക്കാരുമായിരുന്നു. ഇരുവരും ചേർന്ന് അടുത്തിടെ ഗുഡ്സ് ഓട്ടോ വാങ്ങിയിരുന്നു. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുപതു വർഷം മുമ്പ് ചന്ദ്രമതിയെ ഉപേക്ഷിച്ചുപോയ ഭർത്താവ് കുട്ടപ്പൻ ഒരുവർഷം മുമ്പ് മരണപ്പെട്ടു. രണ്ട് ആൺമക്കൾ വേറെയാണ് താമസിക്കുന്നത്. ബീരാന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

ബീരാൻ ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ ചന്ദ്രമതിയുടെ വീട്ടിൽ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ചന്ദ്രമതി വീട്ടിലുണ്ടായിരുന്ന തന്റെ അമ്മയെ തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് ഒരാവശ്യം പറഞ്ഞ് പറഞ്ഞയച്ചതിന് ശേഷമാണ് കൃത്യം നടത്തിയത്. ബീരാന് കഴുത്തിനും, താടിക്കുമാണ് വെട്ടേറ്റത്. ബീരാനെ വെട്ടി കൊലപ്പെടുത്തിയതിന് ശേഷം ചന്ദ്രമതി തൂങ്ങിമരിക്കുകയായിരുന്നു.

അമ്മ തിരിച്ചു വന്നപ്പോഴാണ് ഇരുവരും മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് ബന്ധുക്കളാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Post Your Comments


Back to top button