തിരുവനന്തപുരം: ജമ്മുകശ്മീരിൽ എത്രയുംവേഗം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. മണ്ഡല പുനർനിർണയം പൂർത്തിയായി അന്തിമ വോട്ടർപ്പട്ടികയും പുറത്തുവന്നു. 2018ൽ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. എന്നാൽ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനുപകരം ലോക്സഭയിൽ കശ്മീർ പുനഃസംഘടനാ നിയമം ഭേദഗതിചെയ്ത് രണ്ട് ബില്ലുകൾ കേന്ദ്രം കൊണ്ടുവന്നു. പുനഃസംഘടനാ നിയമം ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണിത്. കേസിൽ വിധിവരുന്നത് വരെ കാക്കാതെ തിരക്കിട്ട് ഭേദഗതികൾ കൊണ്ടുവരുന്നത് ജനാധിപത്യ, ജുഡീഷ്യൽ നടപടികളുടെ ലംഘനമാണെന്ന് സിപിഎം വ്യക്തമാക്കി.
Read Also: നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയ ആൾക്ക് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
നിയമസഭയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ലെഫ്. ഗവർണർക്ക് അധികാരം നൽകുന്ന ഭേദഗതി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയ്ക്ക് മാത്രമാണ് അംഗങ്ങളെ നാമനിർദേശം ചെയ്യാനാകൂവെന്നും സിപിഎം കൂട്ടിച്ചേർത്തു.
Read Also: 160MP പെരിസ്‌കോപ്പ് സൂം ക്യാമറ, ദൂരെയുള്ള വസ്തുക്കളെപ്പോലും കൃത്യമായി പകർത്താം; വരുന്നത് കിടിലൻ ഫോൺ
Post Your Comments